സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്.......
കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. ......
തിരുവനന്തപുരം : പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സജീർ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ......
അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ള വീടും വസ്തുവും യുവതിയും സംഘവും തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിനും പങ്കെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ ആണ് തട്ടിപ്പിനുള്ള ആധാരം ഉൾപ്പെടെ തയ്യാറാക്കിയത് എന്നാണ് വിവരം. ......
വൈപ്പിൻ:- വിഷജലം ഒഴുക്കിയത് മൂലം സർവ്വവും നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈപ്പിൻ ഫിഷറീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു ധർണ്ണ ഉദ്ഘാടനം ചെയ്തു.
എലൂർ ഉദ്യോഗമണ്ഡലം ഭാഗത്ത് പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ ഒഴുക്കുന്ന വിഷജലം പെരിയാറിനെ നശിപ്പിക്കുകയാണ്. ......
കൊച്ചി: കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുരസ്കാരം സമ്മാനിച്ച്.
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ഒ ജോസ്, മുന്‍ പഞ്ചായത്ത് അംഗം കെ പി പൈലി, ഫാ.അലന് എന്നിവര്‍ പ്രസംഗിച്ചു. ......
അതെ പതിവു പേലെ 89 മത് ജന്മദിനത്തിലും പതിവുകൾ തെറ്റിക്കാതെ വർ മാജി എന്ന വിളിപ്പേരുള്ള മലയാളത്തിൻ്റെ എഴുത്തുകാരൻ കെ. എൽ മോഹന വർമ്മ എറണാകുളം ശിവക്ഷേത്രത്തിലെ പുലർച്ചെ 3 മണിയോടെയുള്ള നട തുറന്ന സമയത്ത് എഴുന്നേറ്റു . ......
നാളത്തെ പൊതുപണിമുടക്കിൽ കെഎസ്ആർടിസിയിലെ തൊഴിലാളികൾ പങ്കെടുക്കില്ലെന്ന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളെ കെ എസ്ആർടിസി സ്തംഭിക്കുമെന്നും ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കുമായി സഹകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ......
കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തം. പ്രതിഷേധക്കാർ സർവകലാശാല ആസ്ഥാനത്തേയ്ക്കു തള്ളിക്കിയറി പൊലീസുമായി ഏറ്റുമുട്ടി. ......